മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി തു​ട​ങ്ങി
Sunday, October 6, 2024 3:16 AM IST
ഹ​രി​പ്പാ​ട്: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ളി​ലാ​യി ക​ണ്ടെ​ത്തി​യ മാ​ലി​ന്യ​ക്കൂ​ന നി​ർ​മാ​ർ​ജ​നം ചെ​യ്ത് പൂ​ന്തോ​ട്ടം സ്ഥാ​പി​ച്ചു.

ചി​ങ്ങോ​ലി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​ഴ​യ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്കു സ​മീ​പം ക​ണ്ടെ​ത്തി​യ മാ​ലി​ന്യ​ക്കൂ​ന നി​ർ​മാ​ർ​ജ​നം ചെ​യ്ത് പൂ​ന്തോ​ട്ടം സ്ഥാ​പി​ച്ച പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​ശ്രീ ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ സ​ജി​നി അ​ധ്യ​ക്ഷ​നാ​യി കു​ഞ്ച​ൻ​ന​മ്പ്യാ​ർ സ്മാ​ര​ക എ​ക്സി​ക്യു​ട്ടീ​വ് അം​ഗം മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​മീ​ഷ് പ്ര​ഭാ​ക​ര​ൻ, പി.​ വി​ജി​ത, എ.​ അ​ൻ​സി​യ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.