പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം രാ​ജ്യ​ത്തി​നു മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി
Sunday, October 6, 2024 3:16 AM IST
ആ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണയ​ജ്ഞ​ത്തി​ലൂ​ടെ​യും തു​ട​ര്‍​ന്നു​ള്ള വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ​യും കേ​ര​ള​ത്തി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ നാ​ലു സ്‌​കൂ​ളു​ക​ളി​ല്‍ അ​ട​ക്കം സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും സ്മാ​ര്‍​ട്ട് ക്ലാ​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

2022ല്‍ ​കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ 60 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് സ്‌​കൂ​ള്‍​ വി​ദ്യാ​ഭ്യാ​സം ന​ട​ത്തേ​ണ്ട പ്രാ​യ​ത്തി​ലു​ള്ള​ത്. അ​തി​ല്‍ 45 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​ണ്. അ​താ​യ​ത്, 80 ശ​ത​മാ​ന​ത്തോ​ളം കു​ട്ടി​ക​ള്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ വ​മ്പി​ച്ച പ​ങ്കാ​ളി​ത്തം ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ മാ​തൃ​ക​യു​ടെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ന്‍റെ ദൃ​ഷ്ടാ​ന്ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

10.51 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ല​വി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റുദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ​യും ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി ര​ണ്ടു വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി, പ്ലാ​ന്‍​ഫ​ണ്ട്, മ​റ്റു ഫ​ണ്ടു​ക​ള്‍ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ​താ​യി 30 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്.

മു​ന്നുകോ​ടി രൂ​പ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ എട്ടു സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും ഒ​രുകോ​ടി രൂ​പ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 12 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും പ്ലാ​ന്‍ ഫ​ണ്ടും മ​റ്റു ഫ​ണ്ടു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 10 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് നി​ര്‍​മി​ച്ച​ത്. 12 പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കി​ഫ്ബി ഫ​ണ്ടി​ല്‍ മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ തോ​ട്ട​പ്പ​ള്ളി നാ​ലു ചി​റ ഗ​വ. ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ടം, കി​ഫ്ബി​യു​ടെ 1 കോ​ടി 30 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച കു​ന്നം ജിഎ​ച്ച്എ​സ്എ​സ് കെ​ട്ടി​ടം, നെ​ടു​മ്പ്ര​ക്കാ​ട് ജി ​യുപി ​എ​സ് കെ​ട്ടി​ടം, പ​യ്യ​ന​ല്ലൂ​ര്‍ ഗ​വ. എ​ല്‍പി ​സ്‌​കൂ​ള്‍ കെ​ട്ടി​ടം എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

നെ​ടു​മ്പ്ര​ക്കാ​ട് ഗ​വ. യുപി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ്രാ​ദേ​ശി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​പ്ര​സാ​ദും തോ​ട്ട​പ്പ​ള്ളി നാ​ലു​ചി​റ ഗ​വ. ഹൈ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ എ​ച്ച്. സ​ലാം എംഎ​ല്‍എയും ​മാ​വേ​ലി​ക്ക​ര കു​ന്നം ജിഎ​ച്ച്എ​സ്എ​സി​ല്‍ എം.​എ​സ്. അ​രു​ണ്‍ കു​മാ​ര്‍ എം​എ​ല്‍​എയും ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന​വും ന‌​ട​ത്തി.