വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട: തൊ​ഴി​ൽ​മേ​ള തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ
Friday, October 4, 2024 2:32 AM IST
തി​രു​വ​ല്ല: ​വി​ജ്ഞാ​ന പ​ത്ത​നം​തി​ട്ട, തൊ​ഴി​ല്‍ പ​ദ്ധ​തി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള നാ​ളെ ന​ട​ക്കും.

33,000ലേ​റെ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വി​വി​ധ വി​ഭാ​ഗ​ത്തി​ലാ​യി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ജോ​ബ് ഡ്രൈ​വി​ല്‍ മു​പ്പ​തി​ലേ​റെ ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഐ​ടിഐ, ഡി​പ്ളോ​മ, ഡി​ഗ്രി, പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍, എ​ൻ​ജി​നി​യ​റിം​ഗ്, ന​ഴ്സിം​ഗ് തു​ട​ങ്ങി എ​ല്ലാ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്കും ജോ​ബ് ഡ്രൈ​വി​ല്‍ തൊ​ഴി​ല​വ​സ​രം സാ​ധ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഡി​ഡ്യൂ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​ടെ ഒ​രു ത​സ്തി​ക​യി​ലേ​ക്കെ​ങ്കി​ലും കു​റ​ഞ്ഞ​ത് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്കാ​ണ് തൊ​ഴി​ൽ​മേ​ള​യി​ലെ ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ക.