പു​ന്നം​തോ​ട്ടം ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വം
Wednesday, October 2, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പു​ന്നം​തോ​ട്ടം ശ്രീ ​ദു​ര്‍​ഗാ ഭ​ഗ​വ​തി മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വം നാ​ളെ മു​ത​ല്‍ 11 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​ന് ‌ഭാ​ഗ​വ​ത പാ​രാ​യ​ണം, വൈ​കു​ന്നേ​രം 6.40ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് അ​ന്ന​ദാ​നം.

മ ൂന്നിന് ​രാ​ത്രി 7.15ന് ​ക​ലാ​സ​ന്ധ്യ അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് സം​ഗീ​ത​സ​ദ​സ്, തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 7.15ന് ​ക​ഥ​ക​ളി സം​ഗീ​തം,സം​ഗീ​ത​സ​ദ​സ്, ഓ​ട്ട​ന്‍​തു​ള്ള​ല്‍,കീ​ര്‍​ത്ത​ന​മ​ഞ്ജ​രി, ക​രോ​ക്കെ ഭ​ക്തി​ഗാ​ന​മേ​ള, നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ള്‍, കു​ച്ചി​പ്പു​ഡി, നൃ​ത്ത​ര​ഞ്ജി​നി, എ​ന്നി​വ ​ന​ട​ക്കും.

10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൂ​ജ​വ​യ്പ്, 13ന് ​രാ​വി​ലെ 6.30ന് ​പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര കോ​ന്പൗ​ണ്ടി​ൽ കാ​ർ​ണി​വ​ൽ പ്രോ​ഗ്രാ​മും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ഹു​ല്‍ ആ​ര്‍. നാ​യ​ര്‍, രാ​ജേ​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.