പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, October 3, 2024 2:25 AM IST
തി​രു​വ​ല്ല: ആ​രോ​ഗ്യ രം​ഗ​ത്ത് പു​ഷ്പ​ഗി​രി ന​ൽ​കി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​തെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ 66-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും തി​രു​വ​ല്ലാ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ.​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ തി​രു​വ​ല്ലാ ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, കാ​യി​ക, സാം​സ്കാ​രി​ക, ക​ലാ​രം​ഗ​ത്ത് അ​ന്ത​ർ​ദേ​ശീ​യ, ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പു​ഷ്പി​രി സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ളെ​യും അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

പു​ഷ്പ​ഗി​രി സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ന​റു​ക്കെ​ടു​പ്പ് കൂ​പ്പ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. പു​ഷ്പ​ഗി​രി സി​ഇ​ഒ റ​വ. ഡോ. ​ബി​ജു പ​യ്യ​മ്പ​ള്ളി​ൽ, ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ന്തോ​ഷ്‌ എം. ​മാ​ത്യൂ​സ്, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജി​ജി വ​ട്ട​ശേരി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.