ക​ണ്ണ​ശ കാ​വ്യോ​ത്സ​വം
Wednesday, October 2, 2024 3:20 AM IST
തി​രു​വ​ല്ല: ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി ക​ട​പ്ര, നി​ര​ണം യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​പ്ര ഇ​ന്ദ്ര​പ്ര​സ്ഥ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണ്ണ​ശ കാ​വ്യോ​ത്സ​വം ഗാ​ന​ര​ച​യി​താ​വ് ഐ.​എ​സ്. കു​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ മ​ധു പ​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ണ്ണ​ശ കാ​വ്യോ​ത്സ​വ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ ക​ണ്ണ​ശ​കാ​വ്യ പു​ര​സ്കാ​രം ഡോ.​പി.സി.​ ഗി​രി​ജ​യ്ക്ക് സ​മ്മാ​നി​ച്ചു. ത​പ​സ്യ ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ നി​ര​ണം രാ​ജ​ൻ സ്മൃ​തി ദീ​പം തെ​ളി​ച്ചു.

കെ.ആ​ർ. പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ, വി​നു ക​ണ്ണ​ഞ്ചി​റ, ത​പ​സ്യ ഭാ​ര​വാ​ഹി​ക​ളാ​യ ശി​വ​കു​മാ​ർ അ​മൃ​ത​ക​ല, ഉ​ണ്ണി​കൃ​ഷ്ണ​ൻ വ​സു​ദേ​വം, അ​ഹ​മ്മ​ദ് ക​ബീ​ർ, ബി​ന്ദു സ​ജീ​വ്, ക​ള​രി​യ്ക്ക​ൽ ശ്രീ​കു​മാ​ർ, രാ​ജ​ല​ക്ഷ്മി, മു​ര​ളീ​ധ​ര​ൻ പി​ള്ള തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.