വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്‍റ്
Wednesday, October 2, 2024 2:58 AM IST
തി​രു​വ​ല്ല: വ​ര്‍ഷ​ങ്ങ​ളാ​യി ഉ​ട​മ​സ്ഥാ​വ​കാ​ശ​വും കൈ​വ​ശാ​വ​കാ​ശ സ​ര്‍ട്ടി​ഫി​ക്ക​റ്റും ഉ​ള്ള ജ​ന​ങ്ങ​ളെ തെ​രു​വി​ലേ​ക്ക് ഇ​റ​ക്കി​വി​ടു​ന്ന കി​രാ​ത​മാ​യ വ​ഖ​ഫ് നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും അ​തി​ലൂ​ടെ മു​ന​മ്പം ക​ട​പ്പു​റ​ത്തെ അ​റു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ ജ​സ്റ്റീ​സ് സം​സ്ഥാ​ന നേ​തൃ​യോ​ഗം കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ല​ക്ഷ​ദ്വീ​പി​നും ഹ​മാ​സി​നും വേ​ണ്ടി തെ​രു​വി​ലിറ​ങ്ങി​യ കേ​ര​ള​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ന​മ്പം ക​ട​പ്പു​റ​ത്തെ നി​ര​പ​രാ​ധി​ക​ളു​ടെ ദുഃ​ഖം കാ​ണാ​തെപോ​കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​സ്റ്റ​ര്‍ ജെ​യ്‌​സ് പാ​ണ്ട​നാ​ട്, ട്ര​ഷ​റ​ര്‍ റ​വ. എ​ല്‍ ടി. ​പ​വി​ത്ര​സിം​ഗ്, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫാ. ​പി.​എ. ഫി​ലി​പ്പ്, ഫാ. ​ബ​ന്യാ​മി​ന്‍ ശ​ങ്ക​ര​ത്തി​ല്‍, ഫാ. ​ജോ​ണി​ക്കു​ട്ടി, ഫാ. ​ഡി. ഗീ​വ​ര്‍ഗീ​സ്, റ​വ. ബി​നു കെ. ​ജോ​സ്, പാ​സ്റ്റ​ര്‍ ഉ​മ്മ​ന്‍ ജേ​ക്ക​ബ്, ഷി​ബു കെ. ​ത​മ്പി, വി.​ജി. ഷാ​ജി, ഷാ​ജി ഫി​ലി​പ്പ്, കോ​ശി ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.