ഓ​ത​റ ആ​ശാ​ഭ​വ​നി​ൽ വയോജന ദിനാചരണം
Wednesday, October 2, 2024 3:03 AM IST
ഓ​ത​റ: സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നം കോ​ഴി​മ​ല ആ​ശാ ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വ​യോ​ജ​ന ദി​ന പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്ത. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം, കെ. ​കെ. വ​ത്സ​ല, കെ. ​ബി.​ശ​ശി​ധ​ര​ന്‍ പി​ള്ള , എം.​എ​സ്.​മോ​ഹ​ന്‍, ജി. ​സ​ന്തോ​ഷ്, പി. ​ഇ. ലാ​ല​ച്ച​ന്‍, ഉ​മ്മ​ന്‍ റേ ​വ​ര്‍​ഗീ​സ്, ഒ.​എ​സ്. മീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന​ങ്ങ​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വ​യോ​ജ​ന​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി.