ഭാ​ഗ​വ​ത ന​വാ​ഹ​ജ്ഞാ​ന​യ​ജ്ഞ​വും ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​വും നാ​ളെ മു​ത​ൽ
Wednesday, October 2, 2024 3:03 AM IST
പ​ത്ത​നം​തി​ട്ട: ത​ട്ട​യി​ൽ ഒ​രി​പ്പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത ന​വാ​ഹ​ജ്ഞാ​ന യ​ജ്ഞ​വും ന​വ​രാ​ത്രി സം​ഗീ​തോ​ൽ​സ​വും നാ​ളെ മു​ത​ൽ 13 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ആ​ചാ​ര്യ​വ​ര​ണം, 6.30ന് ​ദീ​പാ​രാ​ധ​ന, നാ​ലി​നു രാ​വി​ലെ 6.15ന് ​ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ , രാ​ത്രി ഏ​ഴി​നു ന​വ​രാ​ത്രി സം​ഗീ​തോ​ൽ​സം ജി​ല്ലാ ജ​ഡ്ജ് ആ​ൻ​ഡ് ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി 7.45ന് ​ഭ​ജ​ൻ. ദി​വ​സ​വും പ്ര​ഭാ​ഷ​ണം, വൈ​കി​ട്ട് സം​ഗീ​ത സ​ദ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പ​ത്തി​നു വൈ​കു​ന്നേ​രം നാ​ലി​ന് വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന, തു​ട​ർ​ന്ന് പൂ​ജ​വ​യ്പ് , 7.30ന് ​ക​ഥ​ക​ളി, 12 ന് ​വൈ​കു​ന്നേ​രം 4.30ന് ​അ​വ​ഭൃ​ഥ​സ്നാ​നം, രാ​ത്രി 7.30ന് ​ഗാ​ന​മേ​ള, 13നു ​രാ​വി​ലെ 7.30ന് ​പൂ​ജ​യെ​ടു​പ്പ് തു​ട​ർ​ന്ന് വി​ദ്യാ​രം​ഭം, പ​ന്ത​ളം ശി​വ​ൻ​കു​ട്ടി വി​ദ്യ​രം​ഭം ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

ക്ഷേ​ത്രോ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ.ഡി. ​നാ​രാ​യ​ണ​പി​ള്ള, സെ​ക്ര​ട്ട​റി ബി. ​സ​ന്തോ​ഷ് കു​മാ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ കെ. ​മ​ധു​സൂ​ദ​ന​ക്കു​റു​പ്പ് ,എ​സ്.​ അ​ജ​യ​കു​മാ​ർ, കെ.​എ​ൽ. ഭാ​സ്ക​ര​ൻ പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.