പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം: തി​രു​വ​ല്ല​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ട​ന​ട​ത്തം
Friday, October 4, 2024 2:28 AM IST
തി​രു​വ​ല്ല: കാ​രു​ണ്യ​കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ലോ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും (എ​സ്എ​പി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ല്ല ടൗ​ണി​ല്‍ വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തി.

മു​നി​സി​പ്പ​ല്‍ ഓ​പ്പ​ണ്‍ സ്റ്റേ​ജി​നു മു​ന്നി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ദാ​ര്‍​ഥിക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി​എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എം. നൂ​ര്‍​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​നു ജോ​ര്‍​ജ് മു​ഖ്യാ​തി​ഥി​യാ​യി. സ​മാ​പ​ന​സ​മ്മേ​ള​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​ജെ.​ കു​ര്യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ചെ​യ​ര്‍​മാ​ന്‍ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​ന സ​ന്ദേ​ശം ന​ല്‍​കി.

ആ​ല്‍​ഫ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും എ​സ്എ​പി​സി സ്റ്റേ​റ്റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ജി​ന്‍ വി​ത്സ​ന്‍ സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

ആ​ല്‍​ഫ കു​ട്ട​നാ​ട് സെ​ന്‍റര്‍ പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​നാ​ഥ്, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗം ച​ന്ദ്ര​മോ​ഹ​ന്‍ നാ​യ​ര്‍, തി​രു​വ​ല്ല സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്റ് ലാ​ല്‍ ന​ന്ദാ​വ​നം, വി​ഷ​ന്‍ 2030 സ്റ്റേ​റ്റ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ അം​ജി​ത്കു​മാ​ര്‍, വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ട​നാ​ട് സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി കൊ​ച്ചു​മോ​ന്‍ ന​ന്ദി പ​റ​ഞ്ഞു.