ല​ഹ​രിവി​രു​ദ്ധ സ​ദ​സു​ക​ളു​മാ​യി വി​മു​ക്തി മി​ഷ​ൻ
Thursday, October 3, 2024 2:26 AM IST
പ​ത്ത​നം​തി​ട്ട: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് വി​മു​ക്തി മി​ഷ​ൻ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​മു​ക്തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മൂ​ഹം അ​വ​യോ​ടു​ചേ​ർ​ന്നു നി​ൽ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു.

കൊ​ടു​ന്ത​റ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ ശ്രേ​ണി​യി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ​ക്ക് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ൻ വി. ​റോ​ബ​ർ​ട്ട് മ​റു​പ​ടി ന​ൽ​കി. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ഖി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജെ​സി​യ​മ്മ ജോ​ഷ്വാ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് കെ. ​അ​നി​ൽ​കു​മാ​ർ, എ​ഇ​ഒ ടി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പൊ​ന്ന​മ്മ ശ​ശി, മ​ഹാ​ത്മാ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​എം. ശി​ഹാ​ബു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​കാ​ശ് മു​ര​ളി, ആ​ദി​ൽ മു​ബാ​റ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ-ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ക​ളീ​ക്ക​ൽ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. വി​വി​ധ റേ​ഞ്ചു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ന്നി, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, ചി​റ്റാ​ർ അ​ടൂ​ർ, പ​ത്ത​നം​തി​ട്ട കോ​ന്നി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ സം​വാ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.