മാ​ലി​ന്യര​ഹി​ത കേ​ര​ളം ഉ​റ​പ്പാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Thursday, October 3, 2024 2:25 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കാ​നു​ള്ള ദൃ​ഢ നി​ശ്ച​യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പെ​യി​ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​ന്നീ​ര്‍​ക്ക​ര എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​നം നേ​രി​ടു​ന്ന പ്രാ​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലും ന​മ്മ​ള്‍ ഏ​റ്റ​വും മു​ന്നി​ലാ​ണ്. മാ​ലി​ന്യ സം​സ്‌​ക​ര​ണ​മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ കു​റെ​ക്കൂ​ടി മു​ന്നേ​റേ​ണ്ട​തു​ണ്ട്.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര ശൂ​ന്യ​മാ​ലി​ന്യ ദി​ന​മാ​യ മാ​ര്‍​ച്ച് 30 ഓ​ടെ മാ​ലി​ന്യ​മു​ക്തി​യി​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​ത്ത​നം​തി​ട്ട ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​തു​ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന വ​ലി​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ‘എ​ന്‍റെ മാ​ലി​ന്യം എന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്നു തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് ഒ​രു​മി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രെ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​ന്നീ​ര്‍​ക്ക​ര സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ല്‍ സ്ഥാ​പി​ച്ച ഗോ​ബ​ര്‍​ധ​ന്‍ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റിന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ര്‍​വ​ഹി​ച്ചു.

നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, ബാ​ന്‍​ഡ്, ഹ​രി​ത​ക​ര്‍​മ സേ​ന, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ അ​ണി​നി​ര​ന്ന ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി ചെ​ന്നീ​ര്‍​ക്ക​ര ഐ​ടി​ഐ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ന്നീ​ര്‍​ക്ക​ര എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ കെ. ​ര​ശ്മി മോ​ള്‍ ജ​ന​കീ​യ കാ​ന്പെ​യി​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് തോ​മ​സ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​അ​നി​ല്‍​കു​മാ​ര്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ നി​ഫി എ​സ്. ഹ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.