മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന് ഇ​ന്നു തു​ട​ക്കം
Wednesday, October 2, 2024 2:58 AM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​ര​ഹി​ത​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന മാ​ലി​ന്യ​മു​ക്തം ജ​ന​കീ​യ കാ​മ്പ​യി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ചെ​ന്നീ​ര്‍​ക്ക​ര സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​യി​ല്‍ രാ​വി​ലെ 10.30ന് ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ഇ​വി​ടെ പൂ​ര്‍​ത്തീ​ക​രി​ച്ച ഗോ​ബ​ര്‍​ധ​ന്‍ ഗ്യാ​സ് പ്ലാ​ന്റി​ന്റെ​യും ചെ​ന്നീ​ര്‍​ക്ക​ര സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ യി​ല്‍​നി​ന്നാ​രം​ഭി​ച്ച് എ​സ്എ​ന്‍​ഡി​പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വ​രെ​യു​ള​ള ശു​ചി​ത്വ​സ​ന്ദേ​ശ റാ​ലി​യു​ടെ​യും ഉ​ദ്ഘാ​ട​ന​വും അ​നു​ബ​ന്ധ​മാ​യു​ണ്ട്.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ. ​ര​ശ്മി​മോ​ള്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​അ​നി​ല്‍​കു​മാ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.