ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, August 21, 2024 10:08 PM IST
കൊ​ല്ലം: കു​ണ്ട​റ പ​ള്ളി​മു​ക്കി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സ് (22) ആ​ണ് മ​രി​ച്ച​ത്.

കാ​ർ യാ​ത്ര​ക്കാ​രാ​യ ഒ​രാ​ൾ, ബ​സ് ഡ്രൈ​വ​ർ, ബ​സി​ലെ യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​രെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഒ​രാ​ൾ മ​ര​ണ​പെ​ടു​ക​യാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​ർ കൊ​ല്ലം, കു​ണ്ട​റ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ പ​ള്ളി​മു​ക്കി​നും ആ​റു​മു​റി​ക്ക​ട​യ്ക്കും ഇ​ട​യ്ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​യ്ക്ക് പൊ​കു​ക​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ്. അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തെ ക​ട​യ്ക്കു മു​ന്നി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

സ്റ്റി​യ​റിം​ഗി​ൽ കു​രു​ങ്ങി​പ്പോ​യ കാ​ർ യാ​ത്ര​ക്കാ​ര​നെ കു​ണ്ട​റ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കു​ണ്ട​റ പൊ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.