കിടപ്പുരോഗിയുടെ പണം തട്ടിയെടുത്ത ബാങ്ക് ജീവനക്കാരി അറസ്റ്റിൽ
Wednesday, September 11, 2024 6:05 AM IST
കൊ​ല്ലം : കി​ട​പ്പു രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ മൂ​ന്നു വ​ർ​ഷ​ത്തെ പെ​ൻ​ഷ​ൻ ത​ട്ടി​യെ​ടു​ത്ത ബാ​ങ്കി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി അ​റ​സ്റ്റി​ൽ. ബാ​ങ്ക് മാ​നേ​ജ​രു​ടെ​യും വ​യോ​ധി​ക​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ഇ​ട​ക്കു​ന്നി​ൽ ര​ജ​നി(35)​യെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​ല​മ​ൺ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ പേ​രി​ൽ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കി​ലു​ള്ള സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ടി​ൽ നി​ന്നും 2021 മു​ത​ൽ 2024 മാ​ർ​ച്ച് വ​രെ 28 ത​വ​ണ​ക​ളാ​യി 2,40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി.

വ​യോ​ധി​ക​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​ജ വി​ര​ല​ട​യാ​ളം പ​തി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്കി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ജ​നി എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്തി​രു​ന്നു. പ​ണം പി​ൻ​വ​ലി​ക്ക​ൽ ഫോം ​കൊ​ണ്ടു​പോ​യി സ്വ​ന്തം വി​ര​ല​ട​യാ​ളം പ​തി​ച്ചു ന​ൽ​കു​ക​യായിരു​ന്നു.

വ​യോ​ധി​ക​യു​ടെ ബ​ന്ധു ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തും പ​രാ​തി ന​ൽ​കി​യ​തും. എ​സ്​ഐജോ​ൺ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ജ​നി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.