തൃക്കണ്ണാപുരം സ്കൂൾ വിദ്യാർഥികൾ കോട്ടുക്കൽ കൃഷി ഫാം സന്ദർശിച്ചു
Wednesday, September 11, 2024 5:51 AM IST
തൃക്കണ്ണാപുരം: ക​ർ​ഷ​ക ദി​ന​ത്തി​ന്‍റെ​യും യു​പി ക്ലാ​സുക​ളി​ലെ ശാ​സ്ത്ര​പ​ഠ​ന​ത്തി​ന്‍റെയും ഭാ​ഗ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കൃ​ഷി രീ​തി​ക​ളും നേ​രി​ട്ട് ക​ണ്ടു മ​ന​സിലാ​ക്കു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും ആ​യി കോ​ട്ടു​ക്ക​ൽ ജി​ല്ലാ കൃ​ഷി ഫാം ​സ​ന്ദ​ർ​ശി​ച്ച് തൃ​ക്ക​ണ്ണാ​പു​രം എ​സ്എം​യു പി​എ​സിലെ ​വി​ദ്യാ​ർ​ഥിക​ൾ.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും കാ​ർ​ഷി​ക രീ​തി​ക​ളു​ടെ​യും ക​ട​ന്നു​വ​ര​വി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ യുപി വി​ഭാ​ഗം ശാ​സ്ത്ര പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ചി​രു​ന്നു.

ശാ​സ്ത്ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ മ​ന​സി​ലാ​ക്കി​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ടു മ​ന​സിലാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു കോ​ട്ടു​ക്ക​ൽ ജി​ല്ലാ കൃ​ഷി ഫാ​മി​ലേ​ക്ക് ഒ​രു ഫീ​ൽ​ഡ് ട്രി​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ കൃ​ഷി ഫാ​മി​ൽ എ​ത്തി​യ കു​ട്ടി​ക​ൾ ബ​ഡിം​ഗ്, ല​യ​റി​ങ്, ഗ്രാ​ഫ്റ്റിം​ഗ്, ടി​ഷ്യൂ ക​ൾ​ച്ച​ർ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ ആ​ധു​നി​ക കൃ​ഷി രീ​തി​ക​ൾ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കു​ക​യും ഇ​തി​ന്‍റെ പ്ര​യോ​ജ​ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

വ്യ​ത്യ​സ്ത കൃ​ഷി രീ​തി​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ആ​ധു​നി​ക കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ കാ​ണു​വാ​നും പ​രി​ച​യ​പ്പെ​ടാ​നും കു​ട്ടി​ക​ൾ​ക്ക് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ അ​വ​സ​രം ല​ഭി​ച്ചു.

സു​മി​ത് സാ​മു​വ​ൽ, ബി​ന്ദു ,​വി.സീ​മ ​എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.