തീ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു
Tuesday, September 10, 2024 10:16 PM IST
പു​ന​ലൂ​ർ: പ​ട്ടാ​പ​ക​ല്‍ ഓ​ട്ടോ​റി​ക്ഷ​ക്കു​ള്ളി​ല്‍ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. പു​ന​ലൂ​ര്‍ തൊ​ളി​ക്കോ​ട് ആ​ര്‍​എ​സ് നി​വാ​സി​ല്‍ സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സ​ന്തോ​ഷ് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ഞ്ച​ല്‍ -ആ​യൂ​ര്‍ പാ​ത​യി​ല്‍ ച​ന്ത​മു​ക്കി​ന് സ​മീ​പം സ​ന്തോ​ഷ്‌ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ശ​രീ​ര​ത്ത് തീ​കൊ​ളു​ത്തി​യ​ത്. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഓ​ടി​യെ​ത്തി തീ ​കെ​ടു​ത്തി​യ​ത്. കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​വെ​ന്നും അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ള്‍ വി​ട്ടു​ന​ല്‍​കും.