കു​ള​ത്തൂ​പ്പു​ഴ​യി​ലെ ക​ള്ള്ഷാ​പ്പി​ന് അ​നു​മ​തി; പ്ര​മേ​യം ജ​ന​ങ്ങ​ളെ ക​ബളിപ്പിക്കാനെന്ന്
Wednesday, September 11, 2024 5:51 AM IST
കു​ള​ത്തൂ​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ നി​യ​മ​സാ​ധ്യ​ത​യി​ല്ലാ​ത്ത പ്ര​മേ​യം അം​ഗീ​ക​രി​ച്ച​താ​യി കാ​ട്ടി പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ക​ള്ള് ഷാ​പ്പ് പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മാ​യി പ്ര​തി​പ​ക്ഷ പ്ര​തി​നി​ധി രം​ഗ​ത്ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​നെ​തി​രെ ഏ​ഴം​കു​ളം വാ​ർ​ഡ് മെ​മ്പ​റും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ സി .​സു​ലാ​ഷ് കു​മാ​ർ ആ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്ന് മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ള് ഷാ​പ്പി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നോ സം​ഭ​വ​ത്തി​ൽ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത് ക​ക്ഷി ചേ​രാ​നോ ത​യാറാ​കാ​തെ പ​ഞ്ചാ​യ​ത്ത് സ​മി​തി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കു​ള​ത്തു​പ്പു​ഴ പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ ജ​ന ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു .

ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി ച​ട്ട​ലം​ഘ​ന​മാ​ണ് എ​ന്നും വ്യ​ക്ത​മാ​ക്കി വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സു​ഭി​ലാ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി .