അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യും: മ​ന്ത്രി ഒ.ആ​ര്‍. കേ​ളു
Wednesday, September 11, 2024 5:51 AM IST
ന​വീ​ക​രി​ച്ച ജി​ല്ലാ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോര്‍​പറേ​ഷ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ം ചെയ്തു

കൊല്ലം: അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് സാ​ധ്യ​മാ​യ​തെ​ല്ലാം വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രി ഒ .​ആ​ര്‍ .കേ​ളു പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച ജി​ല്ലാ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​യ്പ കു​ടി​ശിക തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഉ​ദ്ഘാ​ട​ന​വും ക​ര്‍​ബ​ല പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ര​മാ​വ​ധി ആ​ളു​ക​ളി​ലേ​ക്ക് സ​ഹാ​യ സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ത്ത​രം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍. തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്കാ​ണ് പ്ര​ധാ​ന​മാ​യും ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​ത്. കൊ​ല്ലം കു​ന്ന​ത്തൂ​രി​ലും, വ​യ​നാ​ട്ടി​ലും കോ​ര്‍​പറേ​ഷ​ന്‍റെ പു​തി​യ ശാ​ഖ​ക​ള്‍ ഉ​ട​ന്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കുമെന്നും മന്ത്രി പറഞ്ഞു.

സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്ത് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ലു​താ​ണ്. ഇ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഓ​രോ​രു​ത്ത​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
എം ​.നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച സം​രം​ഭ​ക​രെ അ​നു​മോ​ദി​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​ദ്യ വാ​യ്പ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി .കെ. ​ഗോ​പ​ന്‍, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ യു ​.ആ​ര്‍ .പ്ര​ദീ​പ്, എം​ഡി വി ​.പി .സു​ബ്ര​ഹ്മ​ണ്യ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.