കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം: ശി​ലാ​സ്ഥാ​പ​നം നാ​ളെ
Thursday, September 12, 2024 6:12 AM IST
കു​ണ്ടറ: കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റ് കി​ഫ്ബി​യു​ടെ 114 42000 രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ല്ലി​ട​ൽ ച​ട​ങ്ങി​ന്‍റെ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്നു.

ക​ല്ലി​ട​ൽ ച​ട​ങ്ങ് 13ന് ​രാ​വി​ലെ 10.30 ന് ​കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ലാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വി മോ​ഹ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ്, ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ സു​നി​ൽ പാ​ട്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​മ്മ, ഉ​മാ​ദേ​വി​യ​മ്മ, മാ​യ ദേ​വി, പ്ര​ദീ​പ്കു​മാ​ർ, ര​തീ​ഷ്, ശ്രീ​രാ​ഗ് മo​ത്തി​ൽ, ഷാ​ജി മു​ട്ടം, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ് വി​ല്ല്യേ​ത്ത്, ജി. ​വേ​ലാ​യു​ധ​ൻ, പി. ​ബാ​ബു, ഷാ​ജി വെ​ള്ളാ​പ്പ​ള്ളി, പ്ര​ശാ​ന്ത് കു​മാ​ർ, അ​നി​ൽ​കു​മാ​ർ ചാ​ലി​ൽ, അ​സി. സെ​ക്ര​ട്ട​റി ഫൈ​സ​ൽ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ഗ​ത സം​ഘം ര​ക്ഷാ​ധി​കാ​രി​ക​ളാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ , സി. ​ബാ​ൽ​ഡു​വി​ൻ, ജ​യ​ദേ​വി​മോ​ഹ​ൻ എ​ന്നി​വ​രേ​യും ചെ​യ​ർ​മാ​നാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ .​ജി. ലാ​ലി, വൈ​സ് ചെ​യ​ർ​മാ​നാ​യി രാ​ജു ലോ​റ​ൻ​സ്, ക​ൺ​വീ​ന​ർ ആ​യി സെ​ക്ര​ട്ട​റി സു​ചി​ത്ര ദേ​വി, ജോ. ​ക​ൺ​വീ​ന​ർ ആ​യി സു​നി​ൽ കു​മാ​റി​നേ​യും ഉ​ൾ​പ്പെ​ടു​ത്തി 21 അം​ഗ സ്വാ​ഗ​ത​സം​ഘം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.