അ​ഞ്ച​ലി​ല്‍ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം
Tuesday, August 20, 2024 7:43 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍​ക്ക് ക്രൂ​ര മ​ര്‍​ദ​നം.
വ​ര്‍​ക്ക​ല -പു​ന​ലൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഹ​ബീ​ബി ബ​സി​ലെ ക​ണ്ട​ക്ട​ര്‍ വി​ഷ്ണു​വി​നെ​യാ​ണ് മ​റ്റൊ​രു ബ​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം മ​ര്‍​ദി​ച്ച​ത്.

വൈ​കു​ന്നേ​രം കൊ​ച്ചു​കു​രു​വി​ക്കോ​ണ​ത്ത് ആ​യി​രു​ന്നു സം​ഭ​വം. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ വി​ഷ്ണു പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​മ​ല്‍, ബാ​ബു​ക്കുട്ട​ന്‍, റി​യാ​സ് എ​ന്നി​വ​ർ ഉള്‍​പ്പെ​ട്ട സം​ഘ​മാ​ണ് അ​ക്ര​മി​ച്ച​തെ​ന്നും രാ​ത്രി​യി​ല്‍ വി​ളി​ച്ചു വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും ഹ​ബീ​ബി ബ​സി​ലെ ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച അ​ഞ്ച​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.