സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കും
Tuesday, August 20, 2024 7:43 AM IST
ച​വ​റ: ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21 ന് ​ന​ട​ക്കു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കാ​ൻ ഐ​എ​ൻ​ടി​യു​സി ച​വ​റ റീ​ജി​യ​ണ​ൽ നേ​തൃ​ത്വ യോ​ഗം തീ​രു​മാ​നി​ച്ചു.

വി​ല​ക്ക​യ​റ്റം ത​ട​യു​ക, ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ബോ​ണ​സ് ആ​യി ന​ൽ​കു​ക, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ക,സ്കീം ​വ​ർ​ക്കേ​ഴ്സി​നെ സം​ര​ക്ഷി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലും കൂ​ലി​യും ഉ​റ​പ്പ് വ​രു​ത്തു​ക, പൊ​തു മേ​ഖ​ലാ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കു​ക,ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​തേ​ത്തു ഭാ​സു​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി.

ആ​ർ. ജ​യ​കു​മാ​ർ, ച​വ​റ ഹ​രീ​ഷ്, പ്ര​ശാ​ന്ത് പൊ​ന്മ​ന, നി​സാ​ർ മേ​ക്കാ​ട്ട്, സ​തീ​ശ​ൻ, ആ​ൽ​ബ​ർ​ട്ട് നീ​ണ്ട​ക​ര, വ​സ​ന്ത​ൻ, റീ​ന, ജോ​സ​ഫ് ജോ​ൺ, നി​സാ​ർ കൊ​ല്ല​ക, സൈ​നു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.