ഗ്ര​ന്ഥ​ശാ​ല​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി ദ​മ്പ​തി​ക​ൾ
Tuesday, August 20, 2024 7:43 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗ്ര​ന്ഥ​ശാ​ല​ക്ക് ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കാ​ൻ മൂ​ന്ന് സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി സാ​ധാ​ര​ണ​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ.

പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് ന​വ​കേ​ര​ള സാം​സ്കാ​രി​ക കേ​ന്ദ്രം ആ​ൻ​ഡ് ഗ്ര​ന്ഥ​ശാ​ല​യ്ക്കാ​ണ് സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭ്യ​മാ​യ​ത്. പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് രാ​ജി സ​ദ​ന​ത്തി​ൽ (നി​ലാ​വ്) വാ​സു​ദേ​വ​ൻ പി​ള്ള​യും ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി അ​മ്മ​യു​മാ​ണ് ഭൂ​മി വി​ട്ടു ന​ൽ​കി​യ​ത്.

വ​സ്തു​വി​ന്‍റെ ആ​ധാ​രം ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ഇ​രു​വ​രേ​യും മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​പ​ഹാ​രം മ​ന്ത്രി ഇ​രു​വ​ർ​ക്കും ന​ൽ​കി. ഇ​രു​വ​രു​ടേ​യും പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ഗ്ര​ന്ഥ​ശാ​ല​ക​ളും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളും നാ​ടി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി നേ​ടി​യ​വ​ർ, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് ജേ​താ​ക്ക​ൾ, എ​ഴു​ത്തു​കാ​ർ, നേ​പ്പാ​ളി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ എ​ന്നി​വ​രേ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യി​ക​ളേ​യും മ​ന്ത്രി അ​നു​മോ​ദി​ച്ചു.

ന​വ​കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ഡി. ​ദി​പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ക​ടു​ക്കാ​ല വി​ത​ര​ണം ചെ​യ്തു.

കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. ബീ​ന, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​അ​ജി. ബ്ലോ​ക്ക് മെ​മ്പ​ർ എ​ൻ. മോ​ഹ​ന​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​ടി. ഇ​ന്ദു കു​മാ​ർ, സാ​ലി റെ​ജി, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് അം​ഗം രാ​ജ​ൻ ബോ​ധി, പൂ​വ​റ്റൂ​ർ കി​ഴ​ക്ക് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൽ. സ​ര​ള, ഗ്ര​ന്ഥ​ശാ​ല ര​ക്ഷാ​ധി​കാ​രി കെ.​ടി. സ​തീ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​ദീ​പ്, ന​വ​കേ​ര​ള ജോ. ​സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.