സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, August 19, 2024 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. മൈ​ലം ഇ​ഞ്ച​ക്കാ​ട് പ​രു​വ​ക്കു​ഴി വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (52) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ എം​സി റോ​ഡി​ൽ ക​ല​യ​പു​ര​ത്തി​നു സ​മീ​പം സി​എ​സ്ഐ മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തി​നു പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്കൂ​ട്ട​റി​ലി​ടി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ർ ശ്ര​മി​ക്ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഇ​ടി​ച്ച സ്കൂ​ട്ട​റു​മാ​യി ബ​സ് 30 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു പോ​യാ​ണ് നി​ന്ന​ത്.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ രാ​ധാ​കൃ​ഷ്ണ​ണ​പി​ള്ള​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.