എ​ൻ​എ​ച്ച്-66 നി​ർ​മാ​ണ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ല​യി​രു​ത്തി
Monday, August 19, 2024 6:01 AM IST
കൊ​ല്ലം: കാ​യം​കു​ളം കൊ​റ്റംകു​ള​ങ്ങ​ര മു​ത​ൽ കൊ​ല്ലം ബൈ​പ്പാ​സ് വ​രെ അ​വ​സാ​നി​ക്കു​ന്ന നാ​ഷ​ണ​ൽ ഹൈ​വേ 66 പാ​ക്കേ​ജ് മൂ​ന്നി​ലെ നി​ർ​മാ​ണ പു​രോ​ഗ​തി ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ല​യി​രു​ത്തി.

കൊ​ല്ലം, ആ​ല​പ്പു​ഴ എം​പി​മാ​രു​ടെ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. കാ​യം​കു​ളം ഫ്ലൈ ​ഓ​വ​ർ പ്രൊ​പ്പോ​സ​ൽ, ഓ​ച്ചി​റ പ​ള്ളി​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് പെ​ഡ​സ്ട്രി​യ​ൻ അ​ണ്ട​ർ പാ​സ്, വ​വ്വാ​ക്കാ​വ് അ​ണ്ട​ർ പാ​സ്, നീ​ണ്ട​ക​ര വേ​ട്ടു​ത​റ ജം​ഗ്ഷ​ൻ -ഇ​ട​പ്പ​ള്ളി​കോ​ട്ട ജം​ഗ്ഷ​നു​ക​ളി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണ സാ​ധ്യ​ത​ക​ൾ എന്നിംവ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ലെ ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണം, നീ​ണ്ട​ക​ര,ക​ന്നേ​റ്റി പാ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി എ​ന്നി​വ​യും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. നീ​ണ്ട​ക​ര പാ​ല​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ഗ​ർ​ഡ​റു​ക​ളു​ടെ പ​ണി​ക​ൾ നീ​ണ്ട​ക​ര മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ സ്ഥ​ല​ത്ത് പൂ​ർ​ത്തീ​ക​രി​ച്ചു വ​രികയാണ്.

ഇക്കാര്യവും പാ​ല​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്രെ​യി​നു​ക​ളും ലോ​ഞ്ച​റു​ക​ളും നി​ർ​മാ​ണ ക​മ്പ​നി​യാ​യ വി​ശ്വ സ​മു​ദ്ര എ​ൻജിനീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​മാ​ണ് എ​ത്തി​ച്ചു ന​ൽ​കി​യി​ട്ടു​ള്ള​ത്.

പാ​ല​ത്തി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള പൈ​ലിം​ഗ് ജോ​ലി​ക​ൾ സ​മി​തി പ​രി​ശോ​ധി​ച്ചു. ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണം സ​മീ​പ​ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ച്ചു വ​രു​ന്നു.

ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റിന്‍റെ നി​ർ​മാണം ച​വ​റ കെ​എം​എം​എല്ലിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ആ​രം​ഭി​ച്ചു. നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ​ണി​ക​ൾ ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കും. പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ള്ള പ്ലാ​ന്‍റിന്‍റെപ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നും,പ്ലാ​ന്‍റിൽ നി​ന്നും മി​ക്സ് എ​ടു​ത്ത് അ​ടു​ത്ത കാ​ല​വ​ർ​ഷ​ത്തി​നു മു​മ്പ് റോ​ഡ് നി​ർ​മാണം പൂ​ർ​ത്തിയാക്കാനുള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ആ​ധു​നി​ക ക​ംപ്യൂട്ട​റൈ​സ്ഡ് മി​ക്സിം​ഗ് യൂ​ണി​റ്റ് ആ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​തി​നാ​ൽ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ യൂ​ണി​റ്റി​ൽ നി​ന്നും ഉ​ണ്ടാ​കി​ല്ല. നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​നു​വ​ദി​ച്ച സ​മ​യ​ത്തി​ന​കം റോ​ഡ് നി​ർ​മാ​ണം തീ​ർ​ക്കാൻ സ​മി​തി നി​ർ​ദേ​ശം ന​ൽ​കി.

സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​ഷ​ണ​ൽ ഹൈ​വേ റീ​ജ​ണ​ൽ ഓ​ഫീ​സ​ർ കേ​ര​ള, ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്, കൊ​ല്ലം നാ​ഷ​ണ​ൽ ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ, വി​ശ്വ സ​മു​ദ്ര എ​ൻജിനീ​യ​റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ലും തു​ട​ർ​ന്നു​ള്ള വി​ല​യി​രു​ത്ത​ലി​ലും പ​ങ്കെ​ടു​ത്തു.