സെ​ന്‍റ് ഗ്രിഗോ​റി​യോ​സ് കോള​ജ് അ​ലു​മ്നി വാ​ർ​ഷി​ക​ം നാളെ
Monday, August 19, 2024 5:53 AM IST
കൊ​ട്ടാ​ര​ക്ക​ര: സെന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ളജ് അ​ലു​മ്നി​ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം നാളെ ​ഉ​ച്ച​യ്ക്ക് രണ്ടിന് ​കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

മാ​ർ​ത്തോ​മാ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​നും പൂ​ർ​വ വി​ദ്യാ​ർ​ഥിയു​മാ​യ ഡോ. ​തോ​മ​സ് മാ​ർ തീ​ത്തോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ര​ക്ഷാ​ധി​കാ​രി ഫാ.​ ബേ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​സ്.ആ​ർ. ​ര​മേ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ഴു​കോ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ​ബി​ജു എ​ബ്ര​ഹാം സ​ന്ദേ​ശ​വും ന​ൽ​കും.​

വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​ര​വ് കേ​ര​ള കാ​വ്യക​ലാ സാ​ഹി​തി പ്ര​സി​ഡ​ന്‍റ് പ്രഫ. ജോ​ൺ കു​രാ​ക്കാ​ർ നി​ർ​വ​ഹി​ക്കും.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച പൂ​ർ​വവി​ദ്യാ​ർ​ഥിക​ൾ​ക്ക് അ​നു​മോ​ദ​നം നൽകും. 3.30 ന് ​ബി​സി​ന​സ് സെ​ഷ​നി​ൽ അലൂമ്നി പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സു​മി​അ​ല​ക്സ് അ​ധ്യക്ഷ​ത വ​ഹി​ക്കും.
ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ഡോ.​ മ​നു വാ​സു​ദേ​വ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീസ് ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും.