കൊ​ട്ടാ​ര​ക്ക​ര സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കും
Monday, August 19, 2024 5:53 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കു​ന്നു.
കൊ​ട്ടാ​ര​ക്ക​ര- ഓ​യൂ​ർ റോ​ഡി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ന് അ​ഭി​മു​ഖ​മാ​യി​ട്ടാ​ണ് പു​തി​യ പ്ര​വേ​ശ​ന ക​വാ​ടം നി​ർ​മി​ക്കു​ന്ന​ത്.

ഇ​ടി​ഞ്ഞു​വീ​ണ മ​തി​ൽ പു​ന​ർ നി​ർ​മിക്കുന്നതിനൊപ്പം പ്ര​വേ​ശ​ന ക​വാ​ട​വും ത​യാ​റാ​ക്കും. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് റ​സ്റ്റ് ഹൗ​സ് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്താ​യി​രു​ന്നു നേ​ര​ത്തെ പ്ര​വേ​ശ​ന ക​വാ​ടം. ഈ ​ഭാ​ഗ​ത്ത് മ​തി​ൽ ത​ക​ർ​ച്ച​യി​ലാ​ണ്. അ​തും പു​ന​ർ​നി​ർ​മി​ക്കും. ഒ​പ്പം പ​ഴ​യ പ്ര​വേ​ശ​ന ക​വാ​ടം അ​ട​യ്ക്കാ​നാ​ണ് തീ​രു​മാ​നം.

വ്യാ​പാ​ര​ഭ​വ​ന് അ​ഭി​മു​ഖ​മാ​യു​ള്ള മ​റ്റൊ​രു പ്ര​വേ​ശ​ന ക​വാ​ടം നി​ല​നി​ർ​ത്തും. ഇ​ത് അ​ടു​ത്ത​കാ​ല​ത്ത് നി​ർ​മി​ച്ച​താ​ണ്.പൊ​തു​വി​ദ്യാ​ല​യ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളി​ന് ഹൈ​ടെ​ക് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു. മ​നോ​ഹ​ര​മാ​യ കെ​ട്ടി​ട​ങ്ങ​ളൊ​രു​ക്കി​യ​പ്പോ​ഴും ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞ മ​തി​ലു​ക​ളും മ​റ്റും ശോ​ഭ കെ​ടു​ത്തുകയായിരുന്നു.

പ്ര​വേ​ശ​ന ക​വാ​ടം ക​ട​ന്നാ​ൽ ഇ​ട​ത് വ​ല​ത് വ​ശ​ങ്ങ​ളി​ലാ​യി വാ​ഹ​ന​ പാ​ർ​ക്കിംഗിന് സ്ഥ​ലം ക്ര​മീ​ക​രി​ക്കും.