മ​ഹാ​ത്മാ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ നി​ർ​മി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, August 19, 2024 5:53 AM IST
കൊ​ട്ടാ​ര​ക്ക​ര: പ്ലാ​പ്പ​ള്ളി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച കാ​ത്തി​രി​പ്പ് കേ​ന്ദ്രം നാ​ടി​നു സ​മ​ർ​പ്പി​ച്ചു. വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​ജാ സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ജോ​ൺ ചാ​ങ്ങ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​നം റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ക്കം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​ഒ. രാ​ജു​ക്കു​ട്ടി, പ്ര​സി​ഡ​ന്‍റ് സ​ജി യോ​ഹ​ന്നാ​ൻ, തോ​മ​സ് വ​ർ​ക്കി, ടോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.