മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പി​ന്നി​ൽ വ​ൻ അ​ഴി​മ​തി: സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ
Monday, August 19, 2024 5:53 AM IST
അ​ഞ്ച​ൽ: ച​ണ്ണ​പ്പേ​ട്ട പ​ര​പ്പാ​ടി എ​സ്റ്റേ​റ്റി​ൽ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​സം​സ്ക്ക​ര​ണ പ്ലാ​ന്‍റു​ക​ൾ​ക്ക് പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യു​ള്ള​താ​യി പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ.

ച​ണ്ണ​പ്പേ​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് മാ​ലി​ന്യ സം​സ്ക്ക​ര​ണം. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക്ക​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ന​യം. ച​ണ്ണ​പ്പേ​ട്ട പ​ര​പ്പാ​ടി​യി​ൽ മാ​ല​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​നെ ബ​ഹു​ജ​ന പ്ര​തി​രോ​ധ​ത്തി​ലൂ​ടെ ചെ​റു​ക്ക​ണം. ഇ​തി​നു​ള്ള സ​മ​ര​ത്തി​ന് ഗ്രാ​മം ത​യാ​റ​ക​ണം. സ​മ​ര​ത്തി​ന് പൂ​ർ​ണ​പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ദി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ എ​പ്പി​സ്കോ​പ്പ തോ​മ​സ് ടി. ​വ​ർ​ഗീ​സ്, പു​ന​ലൂ​ർ കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി രാ​ധാ​കൃ​ഷ്ണ​ൻ, മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി ഫാ. ​സു​മീ​ത് മാ​ത്യു, അ​ല​യ​മ​ൺ മു​സ്‌​ലിം ജ​മാ​അ​ത്ത് ഇ​മാം ഇ​ഹ്സാ​ൻ ന​ദ് വി, ​ഫാ. ഷി​നോ തോ​മ​സ്, കെ​പി​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ,

സെ​ക്ര​ട്ട​റി അ​ഡ്വ. സൈ​മ​ൺ അ​ല​ക്സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ സു​ഭാ​ഷ്, മ​ണ്ഡ​ലം ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ റോ​യി ച​ണ്ണ​പ്പേ​ട്ട, ബി​നു സി. ​ചാ​ക്കോ ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.