ഇലക്‌ട്രോണിക് മെ​ഷീ​ൻ സഹായത്തോടെ വെ​ട്ടി​ക്ക​വ​ല സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്
Sunday, August 18, 2024 6:30 AM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് നേ​ര​ത്തെ ചി​ഹ്ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം വ​ച്ച് പ്ര​ചാ​ര​ണം ന​ട​ത്താ​നും സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

കു​ട്ടി​ക​ളി​ൽ​നി​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, സെ​ക്ക​ൻ​ഡ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, തേ​ർ​ഡ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.
കം​പ്യൂ​ട്ട​ർ സ​ഹാ​യ​ത്താ​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​യാ​റാ​ക്കി. മൊ​ബൈ​ൽ ഫോ​ണി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രും ചി​ഹ്ന​വും തെ​ളി​യും.

സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്ന​ത്തി​ന്‍റെ നേ​ർ​ക്ക് ബ​ട്ട​ൺ അ​മ​ർ​ത്തു​മ്പോ​ൾ വോ​ട്ടാ​യി​ട്ട് മാ​റും. സാ​ധാ​ര​ണ വോ​ട്ടിം​ഗ് പോ​ലെ ഇ​ട​ത് കൈ​വി​ര​ലി​ലെ ചൂ​ണ്ടു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഈ ​വ​ർ​ഷ​ത്തെ വോ​ട്ടിം​ഗ് രീ​തി തു​ട​ർ​ന്നു​ള്ള വ​ർ​ഷ​വും തു​ട​ര​ണ​മെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യം.