ക​ശു​വ​ണ്ടിക്ക് സീ​സ​ണ​ൽ വ്യ​വ​സാ​യ ആ​നു​കൂ​ല്യ​ം വേണം: ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ
Sunday, August 18, 2024 6:30 AM IST
കൊ​ല്ലം: സീ​സ​ണ​ൽ വ്യ​വ​സാ​യ​ത്തി​ന്‍റെ എ​ല്ലാ ആ​നു​കൂ​ല്യ​വും ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​ര സ​ന്ദേ​ശ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹാ​ജ​റി​ന്‍റെ പേ​രി​ൽ ഇ​എ​സ്ഐ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ല. മു​ൻ കേ​ന്ദ്ര മ​ന്ത്രി എ​സ്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ ‌കാ​ല​ത്ത് ഐ​എ​ൻ​ടി​യു​സി​യു​ടെ ശ്ര​മ​ഫ​ല​മാ​യി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹാ​ജ​ർ ഇ​ള​വ് ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൂ​ക്ക​ത്തി​ലും കൂ​ലി​യി​ലും തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​തി​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യൂ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ ശൂ​ര​നാ​ട് എ​സ്. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഹ​ഫീ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി, യൂ​ണി​യ​ൻ നേ​താ​ക്ക​ന്മാ​രാ​യ പെ​രി​നാ​ട് മു​ര​ളി, കു​ന്ന​ത്തൂ​ർ ഗോ​വി​ന്ദ​പി​ള്ള, ഒ.​ബി. രാ​ജേ​ഷ്, പി. ​മോ​ഹ​ൻ​ലാ​ൽ, ച​ന്ദ്ര​ൻ ക​ല്ല​ട,

ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള, എം. ​നൗ​ഷാ​ദ്, വി​നോ​ദ് വി​ല്യ​ത്ത്, അ​യ​ത്തി​ൽ വി​ക്ര​മ​ൻ, അ​യ​ത്തി​ൽ ശ്രീ​കു​മാ​ർ, ചെ​ങ്ങ​മ​നാ​ട് വി​ജ​യ​ൻ, മു​നീ​ർ ബാ​നു, രാ​ജ് പ്ര​സാ​ദ്, അ​ൻ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര സ​ന്ദേ​ശ​യാ​ത്ര ജി​ല്ല​യി​ലെ വി​വി​ധ ഫാ​ക്ട​റി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.