കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ൻ 11 ല​ക്ഷം കൈ​മാ​റി
Sunday, August 18, 2024 6:30 AM IST
കൊ​ല്ലം: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ര​ള സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 11 ല​ക്ഷം രൂ​പ കൈ​മാ​റി.

ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, കെ​എ​സ് സി​ഡി​സി എം​പ്ലോ​യീ​സ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​ഹി​ത​ത്തി​ൽ നി​ന്നും സ്വ​രൂ​പി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ എ​ത്തി കാ​ഷ്യൂ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ കൈ​മാ​റി.

ത​ദ​വ​സ​ര​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​നി​ൽ ജോ​ൺ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി. ​ബാ​ബു, അ​ഡ്വ. ശൂ​ര​നാ​ട് എ​സ്. ശ്രീ​കു​മാ​ർ, ബി. ​സു​ജീ​ന്ദ്ര​ൻ, സ​ജി ഡി. ​ആ​ന​ന്ദ്, ബി ​പ്ര​തീ​പ് കു​മാ​ർ, സി​ജു ജേ​ക്ക​ബ്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ രാ​ജ​ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.