കൊ​ണ്ടേ​ത്ത് -ഇ​ര​വി​പു​രം പാ​ലം റോ​ഡി​ന് 3.75 കോ​ടി അ​നു​വ​ദി​ച്ചു
Sunday, August 18, 2024 6:30 AM IST
കൊ​ല്ലം: കൊ​ണ്ടേ​ത്ത് പാ​ലം-​ഇ​ര​വി​പു​രം പാ​ലം റോ​ഡ് പു​ന​ർ​നി​ർ​മി​യ്ക്കാ​ൻ 3.75 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​നൗ​ഷാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.

ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ തീ​ര​ദേ​ശ റോ​ഡ് സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര സ​ഹാ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ തു​ക അ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ സു​പ്ര​ധാ​ന​മാ​യ തീ​ര​ദേ​ശ റോ​ഡാ​ണി​ത്. കൊ​ല്ലം- തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന തീ​ര​ദേ​ശ റോ​ഡ്, ശ​ക്ത​മാ​യ മ​ഴ​യും ക​ട​ലാ​ക്ര​മ​ണ​വും മൂ​ല​മാ​ണ് സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​യ​ത്.

ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​റാ​ണ് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ വൈ​കാ​തെ തു​ട​ങ്ങാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.