ആ​ശ്രാ​മം മൈ​താ​ന​ത്ത് സ​പ്ലൈ​കോ ഓ​ണം ഫെ​യ​ര്‍ തു​ട​ങ്ങി
Saturday, September 7, 2024 6:02 AM IST
കൊ​ല്ലം: സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ ഓ​ണം ഫെ​യ​ര്‍ ആ​ശ്രാ​മം മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു. എ​ല്ലാ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് ദൗ​ര്‍​ല​ഭ്യ​മി​ല്ലാ​തെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളെ​ല്ലാം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​പ്ലൈ​കോ​യു​ടെ ഡീ​പ്പ് ഡി​സ്‌​കൗ​ണ്ട് ആ​നു​കൂ​ല്യം ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ല​ഭി​ക്കും. വി​ല​ക്കു​റ​വി​ന് പു​റ​മേ 10 ശ​ത​മാ​നം കൂ​ടി അ​ധി​ക വി​ല​ക്കു​റ​വ് ന​ല്‍​കു​ന്ന​താ​ണ് ഡീ​പ് ഡി​സ്‌​കൗ​ണ്ട്. 14 വ​രെ ഓ​ണം ഫെ​യ​ര്‍ ന​ട​ക്കും.

13 ഇ​ന സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ല​ഭ്യ​മാ​ക്കാ​നു​ള്ള സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ബി​ന്ദു, സ​പ്ലൈ​കോ ജി​ല്ലാ ഡി​പ്പോ മാ​നേ​ജ​ര്‍ മ​ണി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. മി​ല്‍​മ, കേ​ര​ഫെ​ഡ്, കു​ടും​ബ​ശ്രീ, ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ള്‍ ഓ​ണം ഫെ​യ​റി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ ആ​ദ്യ​വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.