യു​വാ​വി​നെ ആ​ക്ര​മി​ച്ച് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Saturday, September 7, 2024 6:02 AM IST
കൊ​ല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ങ്ങാ​ട്, ജി​ഞ്ചു വി​ലാ​സ​ത്തി​ൽ റോ​യ് എ​ന്ന ലി​ഞ്ചു (34) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 25 ന് ​വൈ​കു​ന്നേ​രം ചാ​ത്തി​നാം​കു​ളം അം​ബേ​ദ്ക​ർ കോ​ള​നി​ക്ക് സ​മീ​പം ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ചു പോ​കു​ന്പോ​ൾ ലി​ഞ്ചു​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ചെ​ളി തെ​റി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് രാ​ഹു​ൽ ലി​ഞ്ചു​വി​നോ​ട് ക്ഷ​മ ചോ​ദി​ച്ചു.

എ​ന്നാ​ൽ പ്ര​തി രാ​ഹു​ലി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ രാ​ഹു​ലി​ന്‍റെ മു​തു​കി​ലും കൈ​യി​ലും മു​റി​വ​ൽ​ക്കു​ക​യും കൈ​പ്പ​ത്തി​യി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ലി​ഞ്ചു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ശ്രീ​ജി​ത്ത്, സ​ത്യ​രാ​ജ​ൻ, ലാ​ലു, സി​പി​ഒ​മാ​രാ​യ ഗോ​പ​ൻ, സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.