ഫാ​ത്തി​മ മാ​താ കോ​ള​ജി​ൽ അ​ധ്യാ​പ​ക ദി​നം ആചരിച്ചു
Friday, September 6, 2024 6:15 AM IST
കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ പി​ജി ദി​നാ​ഘോ​ഷ​വും അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി. ​നി​ർ​മ​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി സി​ല​ബ​സി​ലേ​ക്ക് ചു​രു​ങ്ങു​ന്ന പ​ഠ​ന പ​ദ്ധ​തി​യാ​ണെ​ന്നും ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ഷ​യ​ങ്ങ​ളോ​ട് ഗ​വേ​ഷ​ണാ​ത്മ​ക പ്ര​ണ​യ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പു​ല​ർ​ത്തേ​ണ്ട​തെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കെ. ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​ന്ധ്യ കാ​ത​റി​ൻ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ലാ​വോ​സ്, പ്ര​ഫ. സു​പ്രി​യ, മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ​വേ​ഷ​ണാ​ത്മ​ക പ​ഠ​ന സെ​മി​നാ​റി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ കേ​ര​ള സ​യ​ൻ​സ് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് ഡോ. ​ജി.​എം. നാ​യ​ർ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​സീ​മ ജെ​റോം എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. കോ​ള​ജ് ഐ​ക്യു​എ​സി​യു​ടേ​യും പി​ടി​എ​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.