ച​ണ്ണ​പ്പേ​ട്ട​ ക​ള്ളു​ഷാ​പ്പിനെതിരേ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് ഇ​ന്ന്
Saturday, September 7, 2024 6:02 AM IST
അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ണ്ണ​പ്പേ​ട്ട​യി​ല്‍ ആ​രം​ഭി​ച്ച ക​ള്ളു​ഷാ​പ്പി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി.

ച​ണ്ണ​പ്പേ​ട്ട കൂ​പ്പ് ഭാ​ഗ​ത്ത് ആ​രം​ഭി​ക്കു​ന്ന ഷാ​പ്പ് നാ​ടി​നു ആ​പ​ത്താ​ണ്. ഷാ​പ്പി​നെ എ​തി​ര്‍​ത്ത് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ട​പ്പി​ക്കു​ക​യും ചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ മ​ല​ക്കം മ​റി​ഞ്ഞ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഷാ​പ്പി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ്ര​വ​ര്‍​ത്ത​ക​ർ എ​ന്നി​വ​രെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ച് കേ​സെ​ടു​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ട്. ഷാ​പ്പി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്‌ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം.​സാ​ദി​ക് പ​റ​ഞ്ഞു.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​മ​ര​ത്തി​ന് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പൂ​ര്‍​ണ​പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് സാ​ദി​ക് അ​റി​യി​ച്ചു