കോ​ട്ടാ​ത്ത​ലയിൽ ജമന്തിപ്പൂ വി​ള​വെ​ടു​ത്തു
Saturday, September 7, 2024 6:17 AM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ കോ​ട്ടാ​ത്ത​ല​യു​ടെ ജ​മ​ന്തി​പ്പൂ​ക്ക​ൾ ത​യാ​റാ​യി. കോ​ട്ടാ​ത്ത​ല പ​ണ​യി​ൽ ശ്രീ​ഭ​വ​നി​ൽ(​പ​ന​ങ്ങാ​ട്ട്) സി.​ആ​ർ. ശ​ര​ത് ച​ന്ദ്ര​ന്‍റെ ജ​മ​ന്തി​ത്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് നാ​ട്ടു​കാ​ർ ആ​ഘോ​ഷ​മാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ് പൂ​ക്ക​ളി​റു​ത്ത് ബ്ലോ​ക്ക് ത​ല വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ജ്യോ​തി ആ​ദ്യ വി​ല്പ​ന ന​ട​ത്തി.

ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ​സ്. രാ​ജേ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ൽ​കു​മാ​ർ, അ​സി.​ഡ​യ​റ​ക്ട​ർ ജ​യ​ശ്രീ, നെ​ടു​വ​ത്തൂ​ർ കൃ​ഷി ഓ​ഫീ​സ​ർ സാ​ജ​ൻ, പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​ത്യാ​ഗ​രാ​ജ​ൻ, അ​സി.​കൃ​ഷി ഓ​ഫീ​സ​ർ രാ​ജേ​ഷ് ച​ന്ദ്ര, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ജ​ഗ​ദീ​ഷ്, രാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ട് സി.​ആ​ർ. ശ​ര​ത് ച​ന്ദ്ര​ൻ 30 സെ​ന്‍റ് ഭൂ​മി​യി​ൽ 1200 ജ​മ​ന്തി​യാ​ണ് ന​ട്ട​ത്. ആ​വ​ണി കൃ​ഷി​ക്കൂ​ട്ടം ഗ്രൂ​പ്പി​ലെ പ്ര​വ​ർ​ത്ത​ക​രും ഒ​പ്പം ചേ​ർ​ന്നു.

മ​ഞ്ഞ​യും ഓ​റ​ഞ്ച് നി​റ​വു​മു​ള്ള ജ​മ​ന്തി​പ്പൂ​ക്ക​ളു​ടെ വ​സ​ന്തോ​ത്സ​വം കാ​ണാ​ൻ പു​റ​മേ നി​ന്ന് ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്.

വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​ൽ നാ​ട്ടു​കാ​രും സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി.