മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ജില്ലയിൽ ജ​ന​കീ​യ പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​റി​ൽ തു​ട​ക്ക​മാ​കും
Friday, September 6, 2024 6:12 AM IST
കൊ​ല്ലം: ജി​ല്ല​യെ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക്ക് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തു​ട​ക്ക​മാ​കും. മാ​ര്‌​ച്ച് 30 വ​രെ നീ​ളു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് മാ​ര്‍​ച്ച് 30 ന് ​അ​വ​സാ​നി​ക്കും. മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. ത​ദ്ദേ​ശ ഭ​ര​ണ​ത​ല​ങ്ങ​ളി​ല്‍ നി​ര്‍​വ​ഹ​ണ സ​മി​തി​ക​ള്‍ യോ​ഗം ചേ​ര്‍​ന്ന് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. ജൈ​വ​വും അ​ജൈ​വ​വു​മാ​യ മാ​ലി​ന്യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സം​സ്‌​ക​രി​ക്കും. ഇ​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ന​ട​പ്പി​ലാ​ക്കും.

നി​ര്‍​വാ​ഹ​ക യോ​ഗം ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്നു. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ഉ​ത​കു​ന്ന സ്വ​ഭാ​വ രീ​തി​ക​ളും സം​സ്‌​കാ​ര​വും രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​കെ. ഗോ​പ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.