ന​ട​പ്പാ​ലം ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു
Friday, September 6, 2024 10:19 PM IST
കൊ​ല്ലം : പ​ടി​ഞ്ഞാ​റെ ക​ല്ല​ട ഐ​ത്തോ​ട്ടു​വ മ​ല​യാ​റ്റൂ​ർ മു​ക്കി​നു സ​മീ​പം തോ​ടി​നു കു​റു​കെ​യു​ള്ള കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം ത​ക​ർ​ന്ന് വീ​ട്ട​മ്മ മ​രി​ച്ചു.​ഐ​ത്തോ​ട്ടു​വ പു​ല്ലാ​ഞ്ഞി​യി​ൽ(​വി​ഷ്ണു വി​ലാ​സം) ശ്രീ​ധ​ര​ൻ ആ​ചാ​രി​യു​ടെ ഭാ​ര്യ ഓ​മ​ന (58) ആ​ണ് മ​രി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.​

വീ​ട്ടി​ൽ നി​ന്നും അ​ടു​ത്തു​ള്ള അ​ക്ഷ​യ സെ​ന്‍റ​റി​ൽ പോ​യ ഓ​മ​ന രാ​ത്രി​യാ​യി​ട്ടും മ​ട​ങ്ങി എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ ഭ​ർ​ത്താ​വാ​ണ് പാ​ലം ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ൺ​ക്രീ​റ്റി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ഓ​മ​ന​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.40 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്.​മൃ​ത​ദേ​ഹം അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​മ​ക്ക​ൾ: വി​ജ​യ​ശ്രീ, ജ​യ​ശ്രീ, വി​ഷ്ണു. മ​രു​മ​ക്ക​ൾ: അ​ജി, ഗ്രീ​ഷ്മ.