ട്രാ​ഫി​ക് ഫൈ​ൻ പി​ഴ​യ​ട​യ്ക്കാ​ൻ മെ​ഗാ അ​ദാ​ല​ത്ത് ഒ​ന്പ​തു മു​ത​ൽ
Friday, September 6, 2024 6:12 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള പോ​ലീ​സും മോ​ട്ടോ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പും ഇ-​ചെ​ല്ലാ​ൻ മു​ഖേ​ന ന​ല്കി​യി​ട്ടു​ള്ള ട്രാ​ഫി​ക് ഫൈ​നു​ക​ളി​ൽ 2021 വ​ർ​ഷം മു​ത​ൽ യ​ഥാ​സ​മ​യം പി​ഴ അ​ട​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും നി​ല​വി​ൽ കോ​ട​തി​യി​ൽ ചെ​ല്ലാ​നു​ക​ളി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​വ ഒ​ഴി​കേ​യു​ള്ള എ​ല്ലാ ചെ​ല്ലാ​നു​ക​ളി​ലും പി​ഴ​യൊ​ടു​ക്കി തു​ട​ർ ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​കാ​ൻ കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും (എ​ൻ​ഫോ​ഴ്സ് മെ​ന്‍റ് വി​ഭാ​ഗം) ചേ​ർ​ന്ന് മെ​ഗാ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.

9, 10, 11, 12 തീ​യ​തി​ക​ളി​ൽ

ഒ​ന്പ​തു മു​ത​ൽ 12 വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് പി​ഴ ഒ​ടു​ക്കാം. അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് 9497960718 (പോ​ലീ​സ്), എം ​വി ഡി 0474 299 3335 ​എ​ന്നീ ഫോ​ൺ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.