സ്വാ​മി വി​വേ​കാ​ന​ന്ദൻ മാ​ന​വി​ക​ മ​ഹ​ത്വം ഉ​ദ്ഘോ​ഷി​ച്ചു: എം​പി
Friday, September 6, 2024 6:00 AM IST
കൊ​ല്ലം: സ്വാ​മി​ വി​വേ​കാ​ന​ന്ദ ൻ മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്വ ദ​ർ​ശ​നം ഉ​ദ്ഘോ​ഷി​ച്ച ദി​വ്യ​ൻ ആ​യി​രു​ന്നു​വെ​ന്ന് എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി.

കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച വി​വേ​കാ​ന​ന്ദ സാം​സ്കാ​രി​ക വേ​ദി​യു​ടെ പു​ര​സ്കാ​ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​തീ​യ ദ​ർ​ശ​ന​ത്തി​ന്‍റേ​യും ത​ത്വ​ചി​ന്ത​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്നു സ്വാ​മി​ക​ളെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് എ​ന്നും കാ​ലി​ക പ്ര​സ​ക്തി ഉ​ണ്ടെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

വി​വേ​കാ​ന​ന്ദ പു​ര​സ്കാ​രം ബ്ര​ഹ്മ​കു​മാ​രീ​സ് ര​ഞ്ജി​നി സി​സ്റ്റ​ർ​ക്കും ക്ഷേ​ത്ര ദ​ർ​ശ​ന പു​ര​സ്കാ​രം മു​ൻ മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി ശ്രീ​വ​ത്സ​ശ​ർ​മ​യ്ക്കും അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്്കാ​രം ക​ണ്ണ​ന​ല്ലൂ​ർ ന​വാ​സ് പു​ത്ത​ൻ വീ​ടി​നും മി​ക​ച്ച സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ന് വേ​ണ്ടി പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ആ​ദ​ർ​ശും എം​പി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

കു​ള​ത്തൂ​ർ ര​വി ആ​ർ. പ്ര​കാ​ശ​ൻ പി​ള്ള , വേ​ദി പ്ര​സി​ഡ​ന്‍റ് ശ​ശി ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.