വാ​ണി​ജ്യാ​ടി​സ്ഥാ​ന​ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Sunday, September 8, 2024 5:56 AM IST
കൊ​ല്ലം: പ്രാ​ദേ​ശി​ക​മാ​യ സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍.
വെ​ളി​യം സ്വാ​ശ്ര​യ ക​ര്‍​ഷ​ക സ​മി​തി മ​ന്ദി​ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​തി​നാ​വ​ശ്യം. പ​ര​മ്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ള്‍​ക്ക് പു​റ​മേ കാ​ലാ​വ​സ്ഥ​യ്ക്ക് ഇ​ണ​ങ്ങു​ന്ന​തും മി​ക​ച്ച വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ കാ​ര്‍​ഷി​ക ആ​ശ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വെ​ളി​യം സ്വാ​ശ്ര​യ ക​ര്‍​ഷ​ക സ​മി​തി​യി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രേ​യും വ്യാ​പാ​രി​ക​ളേ​യും മ​ന്ത്രി ആ​ദ​രി​ച്ചു. കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളും ക​ര്‍​ഷ​ക സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.