ച​ണ്ണ​പ്പേ​ട്ട​യി​ലെ ക​ള്ളു​ഷാ​പ്പിനെതിരേ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, September 8, 2024 5:56 AM IST
അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ ച​ണ്ണ​പ്പേ​ട്ട​യി​ല്‍ ആ​രം​ഭി​ച്ച ക​ള്ള് ഷാ​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് ച​ണ്ണ​പ്പേ​ട്ട വാ​ര്‍​ഡ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ലേ​ക്ക് പ​ദ​യാ​ത്ര​യും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു. ച​ണ്ണ​പ്പേ​ട്ട ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ദ​യാ​ത്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ എ​ത്തി​യ​തോ​ടെ ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഏ​രൂ​ര്‍ സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളം ഭ​രി​ക്കു​ന്ന ഇ​ട​തു​സ​ര്‍​ക്കാ​ര്‍ മാ​ഫി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നും ഏ​രൂ​ര്‍ സു​ഭാ​ഷ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഷാ​പ്പി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ സ​മ​ര​ത്തി​നു കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്നും സു​ഭാ​ഷ് പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം.​സാ​ദി​ക് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി അം​ഗം കെ.​ജി. സാ​ബു, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി​കോ​ല​ത്ത്, നേ​താ​ക്ക​ളാ​യ എ​ച്ച്. സു​നി​ൽ​ദ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ളാ​യ ജേ​ക്ക​ബ് മാ​ത്യൂ, ബി​നു സി. ​ചാ​ക്കോ, ജെ. ​ഗീ​ത, നേ​താ​ക്ക​ളാ​യ കു​ഞ്ഞു​മോ​ൻ മ​ണ​ക്കോ​ട്, മാ​ഹീ​ൻ കാ​ട്ടും​പു​റം, അ​ജാ​സ് ച​ണ്ണ​പ്പേ​ട്ട, സ​ജി ഇ​ല്ലി​ക്ക​ൽ, എം.​എ​സ്. മു​രു​ക​ൻ, സ​ജീ​ന ഷി​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.