ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലെ ക്ല​ർ​ക്ക് മ​രി​ച്ച നി​ല​യി​ൽ
Sunday, June 30, 2024 11:43 PM IST
ച​വ​റ: ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലെ സെക്‌ഷൻ ക്ല​ർ​ക്കി​നെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ലെ സെക്‌ഷൻ ക്ലാ​ർ​ക്ക് വ​ട​ക്കും​ത​ല ഗ​സ​ൽ ഹൗ​സി​ൽ അ​നി​ൽ കു​മാ​റി (34)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​വ​റ പ​ന്മ​ന കൊ​തു​കുമു​ക്ക് റെ​യി​ൽ​വേ പാ​ള​ത്തി​നു സ​മീ​പ​മു​ള്ള കാ​യ​ലി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടത്.

ക​ഴി​ഞ്ഞ 27ന് ​രാ​വി​ലെ 8.15ന് ​ജോ​ലി​ക്കാ​യി പോ​യ അ​നി​ൽ​കു​മാ​റി​നെ പിന്നീട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​നി​ൽ​കു​മാ​റി​നെ കാ​ണ്മാ​നി​ല്ലെ​ന്നു കാ​ണി​ച്ചു ഭാ​ര്യ അ​തു​ല്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ അ​നി​ൽ​കു​മാ​റി​ന്‍റെ ബൈ​ക്കും മൊ​ബൈ​ൽ​ഫോ​ണും കാ​യ​ലി​ന് സ​മീ​പ​ത്തുനി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും കാ​യ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രുന്നില്ല. തു​ട​ർ​ന്ന് പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് കൊ​തു​കുമു​ക്കി​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പംവ​രെ പോ​യി നി​ന്നു. തു​ട​ർ​ന്ന് അ​വി​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ൽ വ​ഴു​തി വീ​ണ​താ​ണോ ആ​ത്മ​ഹ​ത്യയാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യക്തമാക്കി.