സ​ഹ​സ്ര​ദ​ളം പ​ദ്ധ​തി​ക്ക്‌ തു​ട​ക്കം
Sunday, June 30, 2024 6:53 AM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ൽ ബ്ലോ​ക്ക്‌ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ്യ​സ​മൃ​ദ്ധി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പി​നി​യു​ടെ​യും സി​സ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ർ​ഷ​ക​ർ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ​ഹ​സ്ര​ദ​ളം പ​ദ്ധ​തി​ക്ക്‌ തു​ട​ക്ക​മാ​യി. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റേയും കൃ​ഷി വ​കു​പ്പി​ന്‍റേ​യും നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ കൃ​ഷി, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ, ഗ്രൂ​പ്പ്‌ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ​കി​ട സം​രം​ഭ​ങ്ങ​ൾ, ഫു​ഡ്‌ പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് എ​ന്നി​വ​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ബ്‌​സി​ഡി​യോ​ട് കൂ​ടി ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ണ്.

അ​ഞ്ച​ലി​ൽ ന​ട​ന്ന സ​ഹ​സ്ര​ദ​ളം പ​ദ്ധ​തി​യു​ടെ ആ​ദ്യ യോ​ഗം ജി​ല്ലാ വ്യ​വ​സാ​യ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ജോ​ൺ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്പി​നി​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ തോ​മ​സ് കോ​ശി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സി​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സു​രേ​ഷ് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ വ്യ​വ​സാ​യ ഓ​ഫീ​സ​ർ സി​ന്ധു, അ​ല​യ​മ​ൺ കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ്, ബാ​ങ്ക് മാ​നേ​ജ​ർ​മാ​രാ​യ മ​നു, രാ​കേ​ഷ്, ഡ​യ​റി ഇ​ൻ​സ്‌​ട്ര​ക്റ്റ​ർ കാ​ർ​ത്തി​ക എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ബാ​ൽ​കോ എംഡി ബി. ​സു​ധീ​ർ കു​മാ​ർ, സ​ഹ്യ സ​മൃ​ദ്ധി ക​മ്പ​നി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഉ​മേ​ഷ്‌ ബാ​ബു, സു​മ​ൻ ശ്രീ​നി​വാ​സ​ൻ, എ​രൂ​ർ മോ​ഹ​ന​ൻ, ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, തോ​മ​സ് കു​രു​വി​ള, ദീ​പ്തി, ത​ങ്ക​മ​ണി, സി.​ഈ.​ഒ. അ​ക്ഷ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു