മ​ഞ്ജു​വി​ന് സ്നേ​ഹ​വീ​ടൊ​രു​ക്കി പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ
Tuesday, July 2, 2024 12:38 AM IST
കൊ​ട്ടാ​ര​ക്ക​ര : കേ​ര​ളാ സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ കൈ​ത്താ​ങ്ങ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് ക​മ്മി​റ്റി സ​ദാ​ന​ന്ദ​പു​രം നെ​ല്ലി​വി​ള വീ​ട്ടി​ല്‍ മ​ഞ്ജു​വി​ന് നി​ര്‍​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ പ്ര​വേ​ശ​നം യൂ​ണി​യ​ന്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​ര​വി​നാ​ഥ​ന്‍​പി​ള്ള, ട്ര​ഷ​റ​ര്‍ ആ​ര്‍. തു​ള​സീ​ധ​ര​ന്‍​പി​ള്ള എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. സി​പി​എം സ​ദാ​ന​ന്ദ​പു​രം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ജി ​ശ​ശി​ധ​ര​ന്‍​പി​ള്ള, പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​സ​ദാ​ന​ന്ദ​ന്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​ല്‍. ഗീ​വ​ര്‍​ഗീ​സ്, എം. ​ജോ​ര്‍​ജ്, മോ​ഹ​ന​ന്‍ ആ​ചാ​രി, ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ശ്യാ​മ​ള​കു​മാ​രി, പി.​രാ​മ​കൃ​ഷ്ണ​പി​ള്ള, ര​വി​കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 14നാ​ണ് വീ​ടി​ന് ക​ല്ലി​ട്ട് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. ബ്ലോ​ക്കി​ലെ പെ​ന്‍​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ളി​ല്‍ നി​ന്നും സ​മാ​ഹ​രി​ച്ച ഒ​ന്പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 542 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍​മി​ച്ച വീ​ട്ടി​ല്‍ ര​ണ്ട് കി​ട​ക്ക മു​റി, അ​ടു​ക്ക​ള, ഹാ​ള്‍, സി​റ്റൗ​ട്ട്, അ​റ്റാ​ച്ച്ഡ് ബാ​ത്ത് റൂം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. വി​ധ​വ​യാ​യ മ‍​ഞ്ജു​വും 10 വ​യ​സു​ള്ള മ​ക​ന്‍ ബി​ബി​ന്‍ രോ​ഗി​ക​ളാ​യ അ​ച്ഛ​ന്‍ മാ​ധ​വ​ന്‍, അ​മ്മ ത​ങ്ക​മ്മ എ​ന്നി​വ​ര​ട​ങ്ങു​ന്ന നി​ര്‍​ധ​ന കു​ടും​ബം ടാ​ര്‍​പ്പാ​ളി​ന്‍ പൊ​തി​ഞ്ഞ ഷെ​ഡി​ലാ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്.

ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ അ​വ​രു​ടെ പേ​രി​ലു​ള്ള മൂ​ന്നു സെ​ന്‍റ് വ​സ്തു​വി​ല്‍ വീ​ട് നി​ര്‍​മി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം കൊ​ല്ല​ത്ത് ന​ട​ന്ന യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന ത്തി​ല്‍ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി മ​ഞ്ജു​വി​ന് കൈ​മാ​റി​യി​രു​ന്നു.