ഇ​ന്‍റ​ര്‍​പോ​ളി ക​ലോ​ത്സ​വം നാ​ടി​ന് അ​ഭി​മാ​ന​മാ​യി ആ​ന​ന്ദ്
Tuesday, July 2, 2024 12:38 AM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന ഇ​ന്‍റ​ര്‍​പോ​ളി ക​ലോ​ത്സ​വ​ത്തി​ല്‍ മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഏ​രൂ​ര്‍ സ്വ​ദേ​ശി ആ​ന​ന്ദ് നാ​ടി​ന് അ​ഭി​മാ​നാ​യി.

മി​മിക്രി​ക്ക് ഒ​ന്നാം​സ്ഥാ​ന​വും, മോ​ണോആ​ക്ടി​ന് ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് ഏ​രൂ​ർ ചാ​വ​രു​കോ​ണ​ത്ത് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ തു​ള​സി, ബീ​ന ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​യ ആ​ന​ന്ദ് ഏ​രൂ​ര്‍ ഗ്രാ​മ​ത്തി​നും പ​ഠി​ക്കു​ന്ന കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്കി​നി​ക് കോള​ജി​നും അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. സം​സ്ഥാ​ന​ത്തെ 108 പോ​ളി​ടെ​ക്നി​ക് കോള​ജു​ക​ളി​ൽ നി​ന്നാ​യി 3500 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

സ്കൂ​ൾ, കോ​ള​ജ്, പ​ഞ്ചാ​യ​ത്ത്, ക്ല​ബ് പ​രി​പാ​ടി​ക​ളി​ലൊ​ക്കെ മ​ത്സ​ര വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നിധ്യ​മാ​യ ആ​ന​ന്ദ് ഇ​തി​നു മു​മ്പും നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.

മി​മി​ക്ക്രി, മോ​ണോ​ആ​ക്റ്റ് എ​ന്നി​വ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല ആ​ന​ന്ദി​ന്‍റെ ക​ഴി​വ്. പാ​ട്ടി​ലും അ​ഭി​ന​യ​ത്തി​ലും ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് ആ​ന​ന്ദ്. കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ള്‍ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ആ​ന​ന്ദി​ന് ന​ല്‍​കു​ന്ന​ത്.

കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്കി​നി​ക്ക് കോ​ള​ജി​ലേ മൂ​ന്നാം വ​ര്‍​ഷ സി​വി​ല്‍ എൻജിനീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ന​ന്ദ്