ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ടേ​ക്ക് എ ബ്രേ​ക്ക് പ​ദ്ധ​തി
Sunday, June 30, 2024 6:52 AM IST
കൊ​ട്ടി​യം: വ​ഴി​യോ​ര യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ള്ള വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ടേ​ക്ക് - എ- ​ബ്രേ​ക്ക് പ​ദ്ധ​തി ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ആ​രം​ഭി​ച്ചു.സ്ത്രീ ​സൗ​ഹൃ​ദ​വും ശി​ശു കേ​ന്ദ്രീ​കൃ​ത​വു​മാ​യ രീ​തി​യി​ലാ​ണ് ഇ​ത്തി​ക്ക​ര - ആ​യൂ​ർ റോ​ഡി​ൽ കു​മ്മ​ല്ലൂ​രി​ൽ വി​ശ്ര​മ​കേ​ന്ദ്രം പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള​ത്.​

ആ​ധു​നി​ക സൗ​ക​ര്യ​മു​ള്ള വി​ശ്ര​മ​മു​റി​ക​ളും ശു​ചി മു​റി​ക​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ​ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​നി​ൽ​കു​മാ​ർ, സ്റ്റാ​ന്‍റിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, ആ​ർ. സാ​ജ​ൻ, ഏ​ലി​യാ​മ്മ ജോ​ൺ​സ​ൻ, സു​ജാ​ത, അ​നു​ജ, വിഇഒ ​ഷ​ബാ​ന തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.