സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കൂ​ട്ടാ​യ്മ ഉദ്ഘാടനം ചെയ്തു
Sunday, June 30, 2024 11:34 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം സെ​ന്‍റർ മാ​ർ​ത്തോ​മ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കൂ​ട്ടാ​യ്മ വാ​ള​കം മാ​ർ​ത്തോ​മ വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്നു. സീ​നി​യ​ർ സി​റ്റി​സ​ൺ കേ​ന്ദ്ര സെ​ക്ര​ട്ട​റി പ്ര​ഫ​. അ​ഡ്വ​ക്കേ​റ്റ് എ​ബ്ര​ഹാം ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു.

പ്രാ​യ​മാ​യ​വ​ർ സ​മൂ​ഹ​ത്തി​ന് ഭാ​ര​മാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടി​ന് മാ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്നും ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന മ​നു​ഷ്യ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കി ആ​ന​ന്ദ​ഭ​രി​ത​വും ശാ​ന്ത​വു​മാ​യ ജീ​വി​തം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു. റ​വ. ആ​ൻ​സ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. സോ​ണി ഫി​ലി​പ് റെ​വ, സ​ജി കോ​ശി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ഡ്വ​. ജോ​ർ​ജ് വ​ർ​ഗീ​സ്, ഒ. ​ബേ​ബികു​ട്ടി, കെ.​കെ. അ​ല​ക്സാ​ണ്ട​ർ, ആ​ലി​സ് മാ​ത്യു, ജോ​സ് ഫി​ലി​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.